Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : No Extension

നാ​മ​നി​ർ​ദേ​ശ പ​ത്രി​ക; തീ​യ​തി നീ​ട്ടി​ല്ല, അ​വ​ധി​ദി​വ​സം സ്വീ​ക​രി​ക്കി​ല്ല

തി​രു​വ​ന​ന്ത​പു​രം: തു​ട​ര്‍​ച്ച​യാ​യി ര​ണ്ടു​ദി​വ​സം അ​വ​ധി വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ്വീ​ക​രി​ക്കു​ന്ന​തി​നു​ള്ള തീ​യ​തി നീ​ട്ടി​ല്ലെ​ന്നും അ​വ​ധി ദി​വ​സം പ​ത്രി​ക സ്വീ​ക​രി​ക്കി​ല്ലെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍.

23നു ​തി​ങ്ക​ളാ​ഴ്ച​യാ​ണ് നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ്വീ​ക​രി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി. തി​യ​തി നീ​ട്ടു​ക​യോ അ​വ​ധി​ദി​വ​സ​ങ്ങ​ളാ​യ 20നും 22​നും പ​ത്രി​ക സ്വീ​ക​രി​ക്കു​ക​യോ വേ​ണ​മെ​ന്ന് രാ​ഷ്‌ട്രീ​യ​പ്പാ​ര്‍​ട്ടി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

20നു ​റം​സാ​ന്‍ അ​വ​ധി​യാ​ണ്. പെ​രു​ന്നാ​ള്‍ അ​ടു​ത്ത ദി​വ​സ​ത്തി​ലേ​ക്കു മാ​റി​യാ​ല്‍ 21നും ​സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ള്‍ അ​വ​ധി​യാ​യേ​ക്കും. 22ന് ​ഞാ​യ​റാ​ഴ്ച​യു​മാ​ണ്. പി​ന്നീ​ട് പ​ത്രി​ക സ്വീ​ക​രി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന ദി​നം മാ​ത്ര​മാ​ണ് പ്ര​വൃ​ത്തി ദി​ന​മാ​യു​ള്ള​ത്.

അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ പ​ത്രി​ക സ്വീ​ക​രി​ക്കി​ല്ലെ​ന്നും ഇ​ക്കാ​ര്യം രാ​ഷ്‌ട്രീ​യ​പ്പാ​ര്‍​ട്ടി​ക​ള്‍ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ പ​റ​ഞ്ഞു. ഫ​ല​ത്തി​ല്‍ ഇ​നി മൂ​ന്നു​ദി​വ​സം മാ​ത്ര​മേ പ​ത്രി​ക ന​ല്‍​കാ​നാ​വൂ.

Latest News

Corehub Up